#kerala #Top News

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. ചെങ്ങന്നൂരില്‍നിന്ന് കയറിയ ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേയിലാണ് പാറ്റ വന്നതെന്ന് റെയില്‍വേ അറിയിച്ചു. പാറ്റയെ കണ്ട കോച്ച് കഴിഞ്ഞ മാസം ചട്ടങ്ങള്‍ പ്രകാരം തന്നെ വൃത്തിയാക്കിയതാണ്. കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാനായി അംഗീകൃത മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളില്‍ ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Also Read ; ധന്യ മോഹനെ കുടുക്കിയത് മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ആഗോള തലത്തിലുണ്ടായ തകരാറെന്ന് റിപ്പോര്‍ട്ട്

Leave a comment

Your email address will not be published. Required fields are marked *