#kerala #Top News

കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍

വടകര: ജനിച്ചത് വടകരയില്‍, പഠിച്ചത് ഊട്ടിയില്‍, സേവനമത്രയും ഗുജറാത്തില്‍. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വടകരക്കാരന്‍ കെ. കൈലാസ് നാഥിന് ഇനിദൗത്യം പുതുച്ചേരിയില്‍. ജൂണ്‍ 30-ന് ഔദ്യോഗികജീവിതം അവസാനിപ്പിച്ച കൈലാസനാഥിനെ പുതുച്ചേരി ലെഫ്. ഗവര്‍ണറായാണ് രാഷ്ട്രപതി നിയമിച്ചത്. വടകര വില്യാപ്പള്ളി മുയ്യോട്ട് താഴയിലെ പറമ്പത്ത് താഴ കുനിയില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ പരേതനായ ഗോവിന്ദന്റെയും ലീലയുടെയും മകനാണ് കൈലാസ് നാഥ്. തൃശ്ശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ടി.ആര്‍. രാഘവന്റെ മകള്‍ ബീനയാണ് കൈലാസ് നാഥിന്റെ ഭാര്യ. യു.കെ.യില്‍ ഡോക്ടറായ യാമിനിയും ബിസിനസുകാരനായ റോഹിത്തും ആണ് മക്കള്‍.

Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

തുടക്കംമുതല്‍ ഗുജറാത്തില്‍

ഊട്ടിയില്‍ പോസ്റ്റ് മാസ്റ്ററായിരുന്നു കൈലാസ്‌നാഥി ന്റെ അച്ഛന്‍ ഗോവിന്ദന്‍. പഠനത്തില്‍ മിടുക്കനായ കൈലാസ്‌നാഥ് എട്ടാംക്ലാസില്‍ പഠിക്കവേ ഓള്‍ ഇന്ത്യ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടി ചെന്നൈ അഡയാറിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്‌കൂളില്‍ പ്രവേശനം നേടി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

1979-ലാണ് ഐ.എ.എസ് കിട്ടിയത്. ഗുജറാത്ത് കേഡറില്‍ ബറോഡ അസിസ്റ്റന്റ്‌റ് കളക്ടറായി ആദ്യനിയമനം. അന്നുതുടങ്ങിയതാണ് ഗുജറാത്ത് ജീവിതം. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2006-ല്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. വൈകാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2018-ല്‍ വിരമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി വീണ്ടും ഇദ്ദേഹത്തിന് നല്‍കി.

Leave a comment

Your email address will not be published. Required fields are marked *