#india #Tech news #Top News

ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ബാധകമല്ല : ധനമന്ത്രാലയം

ന്യൂഡല്‍ഹി: വിദേശത്ത് പോകുന്നതിന് ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ബജറ്റ് നിര്‍ദേശത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം എല്ലാവര്‍ക്കും ബാധകമല്ലെന്നും സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരും 10 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രത്യക്ഷ നികുതി കുടിശ്ശികയുള്ളവരുമാണ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതെന്നും ധനമന്ത്രാലയം അറിയിച്ചു.

Also Read ; LIC ഹൗസിംഗ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് ജോലി ഒഴിവ്

എല്ലാവരും ടാക്സ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന തരത്തിലാണ് നിര്‍ദേശം വ്യാഖ്യാനിക്കപ്പെട്ടത്. നിര്‍ദേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം വിശദീകരണം നല്‍കിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *