വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലാണ് സജീവസാന്നിധ്യമായി നടി നിഖില വിമല്‍ എത്തിയത്.
Also Read ; എന്താണ് ബെയ്‌ലി പാലം?
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യ ങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ എത്തുന്നുണ്ട്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
നിരവധി സിനിമ താരങ്ങള്‍ നേരത്തെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് എത്തിയിരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.