January 22, 2025
#news #Tech news

മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ

മുണ്ടക്കൈ: ചൊവ്വാഴ്ച പുലര്‍ന്നപ്പോള്‍ കേട്ട് ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാടും കേരളവും. ഉറ്റവരേയും ഉടയവരേയും തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയില്‍ നിന്നും പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 174 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ്

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ വീണ്ടും തുടങ്ങിയിരുന്നു. ഇനിയും 211 പേരെ കണ്ടെത്താനുണ്ടെന്നാണ് ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. അവരെ കണ്ടെത്താനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *