#india #Sports #Top Four

പാരീസ് ഒളിംപിക്‌സ് : ഇന്ത്യയുടെ സ്വപ്‌നിലിന് ഷൂട്ടിങില്‍ വെങ്കലം

പാരിസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയ്ക്കാണ് വെങ്കലം മെഡല്‍ കിട്ടിയത്.451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആറാമതായിരുന്നു സ്വപ്നില്‍. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്.

Also Read ; പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം

ആദ്യം നടന്ന നീല്‍ പൊസിഷനില്‍ മൂന്ന് സീരിസിലും സ്വപ്നില്‍ ആറാം സ്ഥാനത്തായിരുന്നു. 153.3 പോയിന്റാണ് നീലിംഗില്‍ ഇന്ത്യന്‍ താരത്തിന് നേടാനായത്. പിന്നാലെ പ്രോണ്‍ സീരിസ് തുടങ്ങിയപ്പോള്‍ സ്വപ്നില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇത്തവണയും മൂന്ന് സീരിസും പിന്നിട്ടപ്പോള്‍ താരം അഞ്ചാമത് തന്നെ തുടര്‍ന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ മത്സരം തുടര്‍ന്നപ്പോഴാണ് സ്വപ്നില്‍ മുന്നേറിയത്. ആദ്യ സീരിസില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്തതിന് പിന്നാലെ താരം നാലാം സ്ഥാനത്തെത്തി. രണ്ടാം സീരിസ് പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് സ്വപ്നില്‍ ഉയര്‍ന്നു. പിന്നീട് വിജയികളെ നിര്‍ണയിക്കുന്ന അവസാനവട്ട പോരാട്ടം ആരംഭിച്ചു. ഇവിടെ വെങ്കല മെഡല്‍ സ്വപ്നിലിന് നിലനിര്‍ത്താനായി. എന്നാല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ താരത്തിന് ഉയരാന്‍ കഴിഞ്ഞില്ല. പാരിസ് ഒളിംപിക്‌സില്‍ മൂന്ന് വെങ്കലം സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള്‍ 41-ാം സ്ഥാനത്താണ്.

 

Leave a comment

Your email address will not be published. Required fields are marked *