മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം ; സംസ്ഥാനത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ദുരന്തമുഖത്തേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തിരുവനന്തപുരം സിറ്റിയില്‍ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read ; ദുരന്തമുഖത്ത് ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാനുള്ള സാധ്യതയില്ലെന്ന് സൈന്യം
ദുരിതാശ്വാസ നിധിക്കെതിരെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ 194 പോസ്റ്റുകളാണ് കണ്ടെത്തിയിട്ടുണ്ട്. അത് നീക്കം ചെയ്യുന്നതിന് അതത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയമ പ്രകാരം നോട്ടീസ് നല്‍കിയതായി പോലീസ് പറഞ്ഞു.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പട്രോളിങ് നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം കേരളത്തിന് അകത്തും പുറത്തുമുള്ള സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും കൂട്ടായ്മകളും മനുഷ്യ സ്‌നേഹികളുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്. സിനിമാ മേഖലകളില്‍ നിന്നുള്ളവരും യുഎഇ നിവാസികളും ബിസിനസുകാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വയനാടെത്തിക്കുമെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..