#india #Top News

കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിച്ചു ; ഒമ്പത് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബീഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Also Read ; നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍

അപകടമുണ്ടായതിന് പിന്നാലെ എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം ഹാജിപൂര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെന്‍ഷന്‍ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം.

ജെതുയി നിസാമത്ത് ഗ്രാമത്തില്‍ നിന്നുള്ള കന്‍വാര്‍ തീര്‍ഥാടകര്‍ സോന്‍പൂര്‍ പഹ്ലേജ ഘട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ അവരുടെ വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന് ഉയരം കൂടുതലായിരുന്നെന്നും അത് ഒരു ഹൈ ടെന്‍ഷന്‍ വയറില്‍ തട്ടിയെന്നും ഇതേ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ശ്രാവണ മാസത്തില്‍ ദേവന് അര്‍പ്പിക്കാന്‍ ജന്മനാട്ടില്‍ നിന്ന് ഗംഗാജലം കൊണ്ടുപോകുന്ന ശിവഭക്തരാണ് കന്‍വാരിയര്‍. എല്ലാ വര്‍ഷവും നടക്കുന്ന ഏറ്റവും വലിയ മതപരമായ യാത്രകളിലൊന്നാണ് കന്‍വാര്‍ യാത്ര.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *