കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറോട്ട് പറമ്പ് മിടിങ്ങലൊടിനിലം സക്കീര്‍ എന്നയാളുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു അപകടം. വലിയ ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞുതാഴ്ന്നത്. താഴത്തെ നില പൂര്‍ണമായി ഭൂമിക്കടിയിലായി. വീട്ടിലുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശം നേരത്തെ ചതുപ്പ് നിലമായിരുന്നു.
സക്കീറും ഭാര്യ ആസ്യയും മകളും മകളുടെ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. അപകടസമയത്ത് സക്കീര്‍ ജോലിക്ക് പോയതായിരുന്നു.മകള്‍ അവരുടെ മൂത്ത കുട്ടിയ സ്‌കൂളില്‍ കൊണ്ടുവിടാനും പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന സക്കീറിന്റെ ഭാര്യയും കൊച്ചുമകന്‍ മിന്‍സാലും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..