സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ മാറ്റം ; ഒന്നാം തിയതിയിലെ മദ്യ വില്‍പനയില്‍ ഉപാധികളോടെ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ.ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കി. ഒന്നാം തിയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കേണ്ടതില്ല, പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍,ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
Also Read ; ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി
അതേസമയം മദ്യനയത്തില്‍ മാറ്റം വരുമ്പോള്‍ മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ചട്ടങ്ങളില്‍ വ്യക്തത വരുത്തും. ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നതായി ടൂറിസം – നികുതി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നതെന്നാണ് മദ്യനയത്തിന്റെ കരട് റിപ്പോര്‍ട്ടിലുള്ളത്.
ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയ്യതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..