January 22, 2025
#Top Four

ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും

കൊല്‍ക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കൈമാറും. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കുന്നത്.

Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി വിധി ആഗസ്റ്റ് 13ന്

നിയമസഭാ മന്ദിരത്തില്‍ രാവിലെ 10.30 ന് പൊതുദര്‍ശനം ഉണ്ടാകും. അതിന് ശേഷം കൊല്‍ക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ 11.30 മുതല്‍ വൈകിട്ട് 3.30 വരെ ആണ് പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിക്കാനാണ് തീരുമാനം.
ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുദ്ധദേബിന്റെ വസതിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇന്നലെ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യയുടെ അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

Leave a comment

Your email address will not be published. Required fields are marked *