#kerala #Top Four

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. രാവിലെ 11.05 ന്് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അവിടെ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. വയനാട്ടിലെത്തുന്ന പ്രധാനമന്ത്രിയോട് വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടേക്കും. അതേസമയം പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

 

Leave a comment

Your email address will not be published. Required fields are marked *