തൃശൂരില്‍ അവയവമാഫിയ പിടിമുറുക്കുന്നതായി ആരോപണം ; പരാതിയുമായി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത്
തൃശൂര്‍: ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ചുരുങ്ങിയ കാലയളവില്‍ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് എത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അവയവദാതാക്കള്‍ക്ക് തുച്ഛമായ പണം നല്‍കി ഏജന്റുമാര്‍ വന്‍തുക തട്ടുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ ആരോപിച്ചു.ഇത്തരം മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ കണ്ടെത്തി പണം വാഗ്ദാനം നല്‍കിയാണ് അവയവ തട്ടിപ്പ് നടക്കുന്നതെന്നും ആരോപണമുണ്ട്.
Also Read ; ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും കസ്റ്റഡിയില്‍
പരാതിക്കാര്‍ ഇല്ലാത്തതാണ് മാഫിയകള്‍ വളരാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വര്‍ഷം തന്നെ അവയവദാനത്തിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം കൂടിയതിനാലാണ് അവയവ കടത്ത് മാഫിയ പഞ്ചായത്തില്‍ പിടിമുറുക്കുന്നതായി സംശയിക്കാന്‍ കാരണം. ബന്ധുക്കള്‍ക്ക് അവയവ ദാനം നല്‍കുന്നതായാണ് പഞ്ചായത്തില്‍ അനുമതി തേടി നല്‍കുന്ന അപേക്ഷകളില്‍ പറയുന്നത്.അതുകൊണ്ട് തന്നെ വിശദമായ പരിശോധന ആവശ്യപ്പെട്ട് ജില്ലാഭരണകൂടത്തിനും പോലീസിനും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..