ഗുണ്ടാ നേതാവിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് ജോയിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Also Read ; മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കൊലക്കേസ് പ്രതി കൂടിയായ ഗുണ്ടാ നേതാവ് ജോയിക്ക് വെട്ടേറ്റത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം രക്തത്തില്‍ കുളിച്ച് ജോയി റോട്ടില്‍ കിടന്നത്. തുടര്‍ന്ന് പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ശനിയാഴ്ച പുലര്‍ച്ചയോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് ജോയി പുറത്തിറങ്ങിയത്.