#kerala #Top Four

മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപെരിയാര്‍ വിഷയത്തില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുല്ലപെരിയാര്‍ ഡാം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ സ്ഥലം എംഎല്‍എമാര്‍ അടക്കം പങ്കെടുത്തു.

Also Read ; നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് പിഴ വിധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ വിഷയത്തിലെ ആശങ്കകളും തുടര്‍നടപടികളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയും ഉപസമിതിയും ഡാമിന്റെ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *