January 22, 2025
#Crime #Top Four

ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൃശൂര്‍: ചേലക്കരയില്‍ 10 വയസുക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read ; എസ് ഐക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു; കുഞ്ഞിമംഗലത്ത് എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കഴിഞ്ഞദിവസം മേഖലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് ചേലക്കര വട്ടുള്ളിയില്‍ തുടുമേല്‍ റെജി-ബ്രിസിലി ദമ്പതികളുടെ മകള്‍ പത്തുവയസുകാരി എല്‍വിന മരിച്ചത്. മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മുള്ളൂര്‍ക്കര മണ്ഡലംകുന്ന് സ്വദേശി വണ്ടിപ്പറമ്പില്‍ വീട്ടില്‍ ദിനേശന്റെ മകന്‍ 17കാരന്‍ ദിവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

(ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

 

 

Leave a comment

Your email address will not be published. Required fields are marked *