അര്‍ജുനായുള്ള തിരച്ചിലില്‍ കണ്ടെത്തിയത് ലോറിയുടെ ജാക്കി ; ഇന്നും തിരച്ചില്‍ തുടരും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ ലോറിയുടെ വീല്‍ ജാക്കി കിട്ടിയത് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ.ബുധനാഴ്ച കൂടുല്‍ ആളുകളെ തിരച്ചിലില്‍ കൂടെ ചേര്‍ക്കുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
റോഡില്‍ നിന്നും നൂറടി താഴ്ച്ചയിലും ഗംഗാവലിയില്‍ നിന്ന് 40 അടി താഴ്ച്ചയില്‍ നിന്നുമാണ് ഇന്നലെ ജാക്കി കിട്ടിയതെന്നും ഈശ്വര്‍ മല്‍പെ വ്യക്തമാക്കി.
Also Read ; വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് വടകര എംപി ഷാഫി പറമ്പില്‍
നിലവില്‍ ഗംഗാവാലി പുഴയില്‍ തിരച്ചിലിന് അനുകൂല സാഹചര്യമാണെന്നും പുഴ പൂര്‍ണ്ണമായും തെളിച്ചമുള്ളതായിട്ടുണ്ടെന്നും പുഴയുടെ അടിയിലെ മണ്ണുകള്‍ നീങ്ങിയിട്ടുണ്ടെന്നും മല്‍പെ പറഞ്ഞു. ഇനിയുള്ള മൂന്ന് ദിവസവും താന്‍ ഇവിടെ തുടരുമെന്നും അര്‍ജുനെ കണ്ടെത്തിയിട്ടേ തിരിച്ചുപോകൂവെന്നും മാല്‍പെ പറഞ്ഞു. മാല്‍പെക്കൊപ്പം നേവി സംഘവും ഇന്ന് തിരച്ചിലിനായി ഗംഗാവലി നദിയിലിറങ്ങുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് ഇന്നലെ ഈശ്വര്‍ മാല്‍പെ കണ്ടെത്തിയത്. ജാക്കിക്കൊപ്പം അപടകത്തില്‍ പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പരിശോധന ആരംഭിച്ചത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍ ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അത് അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.