സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടന്‍ പ്രിഥ്വിരാജ്, മികച്ച നടിമാര്‍ ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
Also Read ; ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും
മികച്ച നടന്‍ -പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
മികച്ച നടി- ഉര്‍വശി, ബീന ആര്‍ ചന്ദ്രന്‍ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകന്‍ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതല്‍ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണന്‍)
മികച്ച കഥ – ആദര്‍ഷ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ ( കാതല്‍)
ഛായാഗ്രഹണം -സുനില്‍.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടന്‍ -വിജയരാഘവന്‍ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണന്‍ (ഇരട്ട)
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി.പ്രേമചന്ദ്രന്‍)
ചലച്ചിത്രഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
ഗാനരചയിതാവ്- ഹരീഷ് മോഹനന്‍ (ചാവേര്‍)
സംഗീതസംവിധായകന്‍- ജസ്റ്റിന്‍ വര്‍?ഗീസ് (ചാവേര്‍)
സംഗീതസംവിധായകന്‍ (ബി.ജി.എം)- മാത്യൂസ് പുളിക്കന്‍ (കാതല്‍)
പിന്നണി ഗായകന്‍ – വിദ്യാധരന്‍മാസ്റ്റര്‍ (പതിരാണെന്നോര്‍ത്തൊരു കനവില്‍ – ജനനം 1947 പ്രണയം തുടരുന്നു)
പിന്നണി ഗായിക -ആന്‍ ആമി (തിങ്കള്‍പ്പൂവിന്‍ -പാച്ചുവും അദ്ഭുതവിളക്കും)
എഡിറ്റിങ് -സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തര്‍)
കലാസംവിധായകന്‍ – മോഹന്‍ദാസ് (2018)
സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ് (ഓ ബേബി)
ശബ്ദമിശ്രണം -റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍ (ഉള്ളൊഴുക്ക്)
മേക്കപ്പ് ആര്‍ട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്‍ – റോഷന്‍ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പെണ്‍ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മന്‍സില്‍)
ജനപ്രിയ ചിത്രം -ആടുജീവിതം
വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍ (ഒ ബേബി)
നവാഗത സംവിധായകന്‍- ഫാസില്‍ റസാഖ് (തടവ്)
സ്‌പെഷ്യല്‍ ജൂറി (അഭിനയം)- കൃഷ്ണന്‍ (ജൈവം)
സ്‌പെഷ്യല്‍ ജൂറി (നടി)- ശാലിനി ഉഷാദേവി (എന്നെന്നും)
സ്‌പെഷ്യല്‍ ജൂറി ചിത്രം -ഗഗനചാരി
സ്‌പെഷ്യല്‍ ജൂറി നടന്മാര്‍ -കെ.ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് -കാതല്‍