ഒരു മാസമായി അര്ജുന് കാണാമറയത്ത്; ലോറിയുടെ കയര്‍ കിട്ടിയ സ്ഥലത്ത് തിരച്ചില്‍ തുടരും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് അര്‍ജുനെ കാണാതായിട്ട് ഒരുമാസമാകുമ്പോഴും ഗംഗാവലി പുഴയിലെ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. അര്ജുന് ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
Also Read; കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ – എംഎസ്എഫ് സംഘര്‍ഷം ; പോലീസ് എത്തി ഇരുവിഭാഗങ്ങളേയും മാറ്റി
രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച തിരച്ചിലില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരുമുണ്ടാകും. ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് പുറമേ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..