ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തൃശൂര്‍: ബൈക്കും,സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ വെള്ളറക്കാടാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരായ മരത്തംകോട് ചിറപ്പുറത്ത് ആശാരി വീട്ടില്‍ ആനന്ദന്‍,ഇയാളുടെ സഹോദര പുത്രന്‍ പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രണവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ എരുമപ്പെട്ടി യഹിയക്കും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപത്തായിരുന്നു അപകടം. എരുമപ്പെട്ടി ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടറും കുന്നംകുളത്തു നിന്നും വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദന്‍ മരിച്ചിരുന്നു. പ്രവീണിനെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലെത്തിച്ചെങ്കിലും അല്പസമയത്തിന് ശേഷം മരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..