#india #Top Four

വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം ; വിക്രവണ്ടിയില്‍ വേദി ഒരുങ്ങും

ബെംഗളൂരു: ദളപതി വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടക്കുമെന്ന് സൂചന. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുള്ള നീക്കങ്ങള്‍ സജീവമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ സമ്മേളനത്തിനുള്ള അനുമതി ലഭിച്ചതായാണ് വിവരം.

Also Read ; ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം

നേരത്തെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്താന്‍ തിരുച്ചിറപ്പള്ളിയില്‍ വേദി നോക്കിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സെപ്റ്റംബര്‍ 5 ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പാര്‍ട്ടിയുടെ സമ്മേളനം സംബന്ധിച്ച കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. അതേസമയം സെപ്റ്റംബര്‍ 12 ന് പാര്‍ട്ടി പതാക അവതരിപ്പിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ സാമൂഹ്യ – ജനകീയ വിഷയങ്ങളിലെല്ലാം ഇടപെട്ടു പ്രവര്‍ത്തിക്കുകയാണ് വിജയുടെ തമിഴക വെട്രി കഴകം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *