അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തില്ലെന്നാണ് വിവരം. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ച കാര്യം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനോട് മഞ്ചേശ്വരം എംഎല്‍എ കെഎം അഷറഫ് അറിയിച്ചു.
Also Read ; വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
ഗംഗാവലി പുഴയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാണ്. വിസിബിലിറ്റി കുറവായതിനാല്‍ തന്നെ ഡൈവര്‍മാര്‍ക്ക് പുഴയിലിറങ്ങാന്‍ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാല്‍ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വര്‍ മല്‍പേ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ നാവികസേനയുടെ സംഘം തിരച്ചില്‍ നടത്തുന്നതിലും അനിശ്ചിതത്വം നേരിടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അര്‍ജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. അതേസമയം ഇന്നലെ നടത്തിയ തിരച്ചിലില്‍ പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങളും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമാണ് ഇന്നലെ നടന്ന തിരച്ചിലില്‍ പങ്കാളികളായത്.