• India
#Crime #kerala #Top Four

വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

തൃശൂര്‍: വലപ്പാട് സ്വദേശിനിയായ ശ്രുതി കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രുതി മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 17നാണ് ശ്രുതി മരണപ്പെട്ടത്.വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി.

Also Read ; സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു

വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ കൈരളി കഴിഞ്ഞ മൂന്ന വര്‍ഷമായി സമഗ്ര അന്വേഷണത്തിന് ശ്രമെ തുടരുകയാണ്. അതോടൊപ്പം സുഹൃത്തുക്കളായ ചിലര്‍ക്ക് സത്യം അറിയാമെന്നും ശ്രുതിയുടെ അമ്മ പറയുന്നുണ്ട്.

മരണത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം നടത്തണമെന്നാണ് കുടുബത്തിന്റെ ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ ശ്രുതിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. കൂടാതെ ലഹരി മാഫിയയ്ക്കു ശ്രുതിയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം അറിയിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ശ്രുതിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഈറോഡ് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ശ്രുതിയും സഹപാഠിയായ ആലപ്പുഴ അരൂര്‍ സ്വദേശിയും ട്രെയിനില്‍ ഈറോഡിലെത്തിയ അതേ ദിവസമാണ് ശ്രുതിയെ വിഷം കഴിച്ച നിലയില്‍ സഹപാഠി ആശുപത്രി എത്തിച്ചത്. ഓഗസ്റ്റ് 18നു ബന്ധുക്കളെത്തി ശ്രുതിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ശേഷം വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സഹപാഠി ഒരാഴ്ചയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങി.

എന്നാല്‍, ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നും വിഷം കഴിച്ചെന്നു പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞതു തട്ടിപ്പാണെന്നും ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.പോരാത്തതിന് ശ്രുതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും യുവാവിന്റെ പക്കലുണ്ടെന്നും അതു കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പരാതിയിലുണ്ട്.

അതേസമയം ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ഈറോഡ് പോലീസ് കേസെടുത്തെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്ന പേരില്‍ സുഹൃത്തിനെ പ്രതി ചേര്‍ക്കുകയോ തുടര്‍ അന്വേഷണം നടത്തുകയോ ഉണ്ടായില്ല. ദുരൂഹ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സുഹൃത്ത് ഉള്‍പ്പെടെയുള്ള സംഘം 2022ല്‍ ലഹരി മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ടിരുുന്നു. ഇവര്‍ ലഹരി മരുന്ന്, പെണ്‍വാണിഭ മാഫിയകളില്‍ കണ്ണികളാണെന്ന കാര്യം നേരത്തേ നല്‍കിയിരുന്ന പരാതികളില്‍ അമ്മ ഉന്നയിച്ചിരുന്നതാണ്.

 

Leave a comment

Your email address will not be published. Required fields are marked *