കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി
പാലക്കാട്: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും ഉള്‍പ്പെടെ അഭിപ്രായം തേടും. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി പവര്‍കട്ടില്ല. വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. നയം തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
Also Read; കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും; ഔദ്യോഗിക വാഹനവും കൈമാറും
ഊര്‍ജ സ്വയംപര്യാപ്തതക്കും കെഎസ്ഇബിയുടെ നിലനില്‍പ്പിനും ആണവ പദ്ധതി അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. പാലക്കാട്ട് നടന്ന കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മയിലായിരുന്നു കൂടെ നില്‍ക്കണമെന്ന ആവശ്യം ബിജു പ്രഭാകര്‍ മുന്നോട്ട് വച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..