ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നിയമനടപടിക്ക് ശുപാര്‍ശ , സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കാം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമ നടപടിക്ക് ശുപാര്‍ശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണ് നിയന നടപടിക്ക് ശുപാര്‍ശയുള്ളത്.വിദേശ ഷോകളുടെ പേരിലും മേഖലയില്‍ നടിമാര്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാകമ്മറ്റിക്ക് മുമ്പാകെ നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പോലീസ് കേസുണ്ടാകില്ല, സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി രൂപീകരിക്കും
മലയാള സിനിമയില്‍ സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുളളത്. കൂടാതെ മലയാള സിനിമ അടക്കിവാഴുന്നത് ക്രിമനിലുകളും വന്‍കിട മാഫിയകളുമാണെന്നും അവസരം കിട്ടാനും സിനിമയില്‍ നിലനിന്നു പോകാനും ലൈംഗിക താത്പര്യങ്ങള്‍ക്ക് സ്ത്രീകള്‍ വഴങ്ങേണ്ടി വരുന്നുണ്ടെന്നും ചൂഷകരെ സംരക്ഷിക്കാന്‍ മലയാള സിനിമയില്‍ ഒരു പവര്‍ ടീം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതിനൊക്കെ സഹകരിക്കുന്നവരെ തത്പരകക്ഷികളിലേക്ക് എത്തിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാര്‍ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനില്ക്കണമെന്ന് ഈ ഇടനിലക്കാര്‍ തീരുമാനിക്കണം. സിനിമയില്‍ അവസരം കിട്ടാന്‍ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവര്‍ ഗുഡ് വുമണ്‍,എതിര്‍ത്താല്‍ ബാഡ് വുമണ്‍ തുടങ്ങി വിലയിരുത്തലുകളും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട. അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീല്‍ഡില്‍ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ പോലും ഭയമാണെന്നും സ്ത്രീകള്‍ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രാത്രിയായാല്‍ വാതിലില്‍ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കില്‍ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറും. ലൊക്കേഷനില്‍ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ചൂഷണം.നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിപ്പിച്ച് പകര്‍ത്തും. ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നല്‍കിയവരുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല.ഐസിസി കമ്മറ്റികള്‍ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പോലീസിനെ സമീപിക്കില്ല.സമീപിച്ചാല്‍ വിലക്കേര്‍പ്പെടുത്തുമെന്നും മൊഴിയിലുണ്ട്.