തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി
തൃശൂര്‍: ട്രെയിന്‍ കേറാന്‍ വന്ന ഇതര സംസ്ഥാന യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്‌ന ബീഗമാണ് സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. സ്‌റ്റേഷന്റെ പിന്‍ഭാഗത്തു കൂടെയാണ് യുവതി പ്രവേശിച്ചത്. എന്നാല്‍ പെട്ടന്ന് യുവതിക്ക് പ്രസവ വേദന വരുകയായിരുന്നു. നാട്ടുകാര്‍ ഉടനെ 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും അപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.
സംഭവമറിഞ്ഞ റെയില്‍വെ ജീവനക്കാരും റെയില്‍ പോലീസും യുവതിക്ക് സഹായവുമായെത്തി. യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവില്‍ തുടരുകയാണ്. ഇവരുടെ ഭര്‍ത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..