#kerala #Top Four

ദുരിതബാധിതരോടുള്ള സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേത് : ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലും -മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നിന്നും ലോണ്‍ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ദുരന്തബാധിതരോടുള്ള മാനുഷിക സമീപനം ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Also Read ; ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’

ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ രീതിയില്‍ ബാങ്കുകള്‍ ഇടപെടരുത്. സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *