#kerala #Movie #Top Four

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ്

തിരുവനന്തപുരം: നിയമത്തിന് മുകളില്‍ ആരും പറക്കില്ല എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്.

Also Read ; യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പല പ്രമുഖര്‍ക്കെതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നിയമവും നീതിയും നടപ്പിലാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ നീതി നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകില്ലെന്നും നിയമപരമായ പരിശോധനകളടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു.

ബംഗാളി നടിയുടെ ആരോപണം ഉയര്‍ന്നതോടെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവെച്ചു. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖും രാജിവെച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *