#kerala #Top News

ആറ്റിങ്ങലില്‍ നിന്നും കാണാതായ കുട്ടിയെ വര്‍ക്കല ക്ലിഫില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയും സുഹൃത്തുക്കളും കൂടി ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് ആറ്റിങ്ങലിലെ പള്ളിക്കലില്‍ നിന്നും നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ കാണാതായത്.

Also Read ; സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും

പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി എത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതോടെ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലായെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ സിഐക്കും ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

പള്ളിക്കലില്‍ നിന്നും ബസില്‍ കയറി ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. 9.45 നാണ് ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡില്‍ ഉമര്‍ ഇറങ്ങിയത്. പിന്നീട് ഉമര്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പരിസര പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ച് വരവെയാണ് ഉമര്‍ വര്‍ക്കല ക്ലിഫില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. വര്‍ക്കലയിലെത്തിയ കുട്ടിയുടെ കയ്യില്‍ ആകെ ഉണ്ടായിരുന്ന 100 രൂപയും ചെലവായതുകൊണ്ടാണ് തിരിച്ച് വീട്ടിലേക്ക് പോകാതിരുന്നതെന്നാണ് വിവരം. രാത്രിയില്‍ ആറ്റിങ്ങലില്‍ എത്തിച്ച കുട്ടിയെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *