January 22, 2025
#kerala #Top Four

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, നഗ്നചിത്രം പകര്‍ത്തി ; ‘ബ്രോ ഡാഡി’ അസി.ഡയറക്ടര്‍ക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: പൃഥ്വരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി.സിനിമയില്‍ അവസരം വാഗാദാനം ചെയ്താണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ലാക്‌മെയില്‍ ചെയ്തെന്നുമാണ് ആരോപണം.

Also Read ; സിദ്ദിഖും നടിയും ഹോട്ടലില്‍ ഉണ്ടായിരുന്നു, പ്രിവ്യു ഷോയ്ക്കും ഒപ്പം ; വിനയായി സാഹചര്യ തെളിവുകള്‍

‘ബ്രോ ഡാഡി’യില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദില്‍ വെച്ച് 2021-ലായിരുന്നു സംഭവം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയില്‍ കൊല്ലം ഓച്ചിറ സ്വദേശിയായ മന്‍സൂറിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. മന്‍സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ കൊല്ലം കടയ്ക്കലിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.

2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്‍ ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്‍ പറഞ്ഞത് പ്രകാരമാണ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് നിര്‍ദേശിച്ചത് പ്രകാരം സിനിമാസംഘം താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തന്റെ മുറിയില്‍ എത്തിയ മന്‍സൂര്‍ റഷീദ് നല്‍കിയ കോള കുടിച്ചതോടെ ബോധരഹിതയായെന്നും പിന്നീട് ബോധം വീണ്ടെടുത്തോടെയാണ് പീഡനത്തിനിരയായെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം അവിടെനിന്ന് പോയി. എന്നാല്‍, പിറ്റേദിവസം രാവിലെ നഗ്‌നചിത്രം അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് അയച്ചു കൊടുത്തു. ഇത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. ഇതോടെ ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സംഗത്തിനു കേസ് കൊടുത്തു. ഇതിന് ശേഷവും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പല പ്രമുഖരുടെയും സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന്് ഇവര്‍ പറയുന്നു. സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികളുമായി നിരവധി നടിമാര്‍ രംഗത്ത് വന്നതോടെ പരാതിക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കുകയായിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *