#news #Top News

ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍

മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ  തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികള്‍. പ്രതിഷേധം ശക്തമായതോടെ ഡാം കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ മടങ്ങിപോയി. സമരം തുടര്‍ന്ന സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് കാരണങ്ങളൊന്നുമില്ലാതെ 60 വയസ്സ് കഴിഞ്ഞവരെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് പതിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Also Read; ഫെഫ്കയിലെ പൊട്ടിത്തറി ; സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു

‘ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍ , ഇവര്‍ ഒന്നും തരാതെയാ പിരിച്ചുവിടുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. 60 വയസ് കഴിഞ്ഞ 96 പേരെയാണ് പിരിച്ചുവിട്ടതായി അറിയിച്ചത്. ഇത്രകാലം പണിയെടുത്തിട്ട് ഇപ്പോള്‍ പിരിച്ചുവിട്ടാല്‍ എങ്ങനെ ജീവിക്കുമെന്നറിയില്ല. രണ്ടു മാസത്തില്‍ 13 പ്രവൃത്തി ദിനങ്ങള്‍ മാത്രമുള്ള ജോലിയില്‍ നിന്നും ലഭിക്കുന്ന 630 രൂപയാണ് ഏക ആശ്രയം. പ്രായപരിധി കഴിഞ്ഞെങ്കില്‍ മാന്യമായ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം. 60 വയസാണ് പ്രായപരിധിയെങ്കില്‍ ഇപ്പോള്‍ 65 വയസ് ആയവര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഇത്ര വര്‍ഷം കഴിഞ്ഞ് പെട്ടെന്നെന്താണ് ഇത്തരമൊരു തീരുമാനമെന്ന ആരോപണവും ഉയരുന്നുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *