January 22, 2025
#kerala #Top Four

മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഇതാദ്യം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇന്നാദ്യമായി നടന്‍ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്തപുരത്ത് എത്തിയ മോഹന്‍ലാല്‍ തലസ്ഥാനത്ത് നാലോളം പരിപാടികളില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Also Read ; ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘എഎംഎംഎ’യ്ക്കു വേണ്ടി ഒടുവില്‍ ജനറല്‍ സെക്രട്ടറി സിദ്ധിഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.

സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധിഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് താരസംഘടനയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിയിലും അമ്മയില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇത്രയും സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *