നടന്‍മാര്‍ക്കെതിരായ പീഡനക്കേസ്; താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന
കൊച്ചി: നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ട് താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ഓഫീസിലെത്തി നടത്തിയ പരിശോധനയില്‍ ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചു.
Also Read; പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്ന് പരാതിയിലുണ്ട്. തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷന്‍ അംബാസിഡര്‍ പദവിയില്‍ നിന്ന് ഒഴിയുകയുമുണ്ടായി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നടിയുടെ പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരിക്കുകയാണ്. സെപ്റ്റംബര്‍ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പോലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.