‘മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്, ലാലേട്ടന്‍ പക്ഷേ ലൗവറായിരുന്നു’ : മീരാ ജാസ്മിന്‍

മലയാള സിനിമയുടെ എണ്ണം പറഞ്ഞ നായികമാരിലൊരാളാണ് മീരാ ജാസ്മിന്‍. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലും പഴവും എന്ന ചിത്രമാണ് മീരാ ജാസ്മിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.ഇപ്പോഴിതാ നടന്‍മാരായ മമ്മൂട്ടിയോടും മോഹന്‍ ലാലിനോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന് അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
Also Read ; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാല്‍ കുഞ്ഞിലെ മുതല്‍ താന്‍ മോഹന്‍ലാല്‍ ഫാനാണെന്നും മീരാ ജാസ്മിന്‍ പറയുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നുണ്ട്.
‘ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടന്‍ ഫാന്‍ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്. ആ ഫീല്‍ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടന്‍ എന്റെ മനസില്‍ ലൗവ്വര്‍ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവര്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അവിശ്വസിനീയമായാണ് തോന്നിയത്’, എന്നായിരുന്നു മീരാ ജാസ്മിന്റെ പറഞ്ഞത്.ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ സിനിമകളിലാണ് മീരാ ജാസ്മിന്‍, മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ഒരേ കടലില്‍ ആയിരുന്നു മമ്മൂട്ടിയും മീരയും ഒന്നിച്ചെത്തിയ ചിത്രം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..