#kerala #Top Four

അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ സുരേന്ദ്രന്‍

കൊച്ചി: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചൂട് പിടിച്ച ചര്‍ച്ചകളാണ് രാഷ്ട്രീയ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുള്‍പ്പെടെ മുഖ്യമന്ത്രിക്കും എഡിജിപിക്കും എതിരായ ആരോപണങ്ങള്‍ ശക്തമാക്കുകയാണ്.

Also Read ; തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, നടപ്പിലാക്കിയത് അജിത് കുമാര്‍ : കെ മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും എഡിജിപിക്ക് എതിരായി ഒരു അന്വേഷണവും നടത്താന്‍ പോകുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. അജിത്കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവിന്ദന്‍ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്?.

 

രാജിവെച്ച് കാശിക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടികള്‍ക്ക് താങ്ങും തണലും ആകുന്നത് പി ശശിയും അജിത്കുമാറുമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകള്‍ അജിത്കുമാറിന്റെ കയ്യിലുണ്ട്.അതാണ് എഡിജിപിയെ തൊടാന്‍ മടിക്കുന്നത്. അദ്ദേഹത്തിനെതിരായ അന്വേഷണം കീഴുദ്യോഗസ്ഥരെ കൊണ്ടാണ് നടത്തുന്നത്. ഇത് കള്ളക്കളിയാണെന്നും കണ്ണില്‍പൊടിയിടലാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *