#Politics #Top Four

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍ എംഎല്‍എ. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും അന്‍വര്‍ വ്യക്തമാക്കി. ഉയര്‍ത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുമ്പില്‍ തന്നെയുണ്ടാവുമെന്നും അന്‍വര്‍ പറഞ്ഞു.

Also Read; പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന്

എഡിജിപിയെ മാറ്റണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അന്തസുള്ള പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലാണ് പരാതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. എലി അത്ര ചെറിയ ജീവി അല്ല. എഡിജിപിയെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാര്‍ട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. എല്ലാത്തിനും അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പോലീസ് ഉണ്ടോയെന്നും പി വി അന്‍വര്‍ ചോദിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാര്‍ട്ടിയ്ക്കേ താന്‍ കീഴടങ്ങൂ. കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിയ്ക്ക് എതിരായ വിപ്ലവമായി മാറും. സൂചനാ തെളിവുകളാണ് താന്‍ നല്‍കിയത്. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *