#Crime #International

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു, ഒന്‍പത് പേര്‍ക്ക് പരിക്ക്

ജോര്‍ജിയ: അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍
നാല് പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Also Read ; സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സപ്ലൈകോ

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പതിനാലുകാരന്‍ കോള്‍ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി ഷെരീഫ് ഓഫീസര്‍ പ്രസ്താവനയില്‍ അറിയിച്ചു.കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചിട്ടുണ്ട്. അര്‍ത്ഥശൂന്യമായ ദുരന്തമാണുണ്ടായിരിക്കുന്നതെന്ന് ബൈഡന്‍ പ്രതികരിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രസിഡന്റ് അതീജീവിതര്‍ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *