#india #Top Four

‘ഞങ്ങള്‍ക്കും വേണം ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി’ ; മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കന്നഡ സിനിമാ സംഘടനയുടെ കത്ത്

കര്‍ണാടക : മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മറ്റ് അന്യഭാഷാ സിനിമാ മേഖലയും അവര്‍ക്കും ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കന്നഡ സിനിമാ മേഖലയിലും ഒരു കമ്മിറ്റി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കത്തയച്ചിരിക്കുകയാണ് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി (‘ഫയര്‍’ ) . സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികള്‍ അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു.

കന്നഡ സിനിമാ മേഖലയിലെ പ്രശനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് ‘ഫയര്‍’ കത്തില്‍ ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും കത്തില്‍ പറയുന്നുണ്ട്.

Also Read ; ഹണി ട്രാപ്പ് ; നഗ്നചിത്രം പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി പിടിയില്‍

സംഘടനയിലെ നടികളും സംവിധായകരും ഉള്‍പ്പെടെ 153 പേര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരന്‍, ചൈത്ര ജെ. ആചാര്‍, സംയുക്ത ഹെഗ്ഡെ, ഹിത, നടന്‍മാരായ സുദീപ്, ചേതന്‍ അഹിംസ തുടങ്ങിയവര്‍ ഇതിലുണ്ട്.’മീ ടു’ആരോപണങ്ങള്‍ കന്നഡ സിനിമാമേഖലയില്‍ ശക്തമായപ്പോള്‍ രൂപംകൊണ്ട സംഘടനയാണ് ‘ഫയര്‍’. അതിക്രമം നേരിടുന്നവര്‍ക്ക് പരാതി നല്‍കുന്നതിനുള്ള വേദിയായാണ് തുടങ്ങിയത്. ദേശീയ പുരസ്‌കാര ജേതാവായ നടി ശ്രുതി ഹരിഹരന്‍ പ്രമുഖ നടന്‍ അര്‍ജുന്‍ സര്‍ജയുടെ പേരില്‍ ലൈംഗികാരോപണമുന്നയിച്ചപ്പോള്‍ സംഘടന ശക്തമായ പിന്തുണ നല്‍കിയിരുന്നു. ശ്രുതിയുടെ പരാതിയില്‍ അര്‍ജുന്‍ സര്‍ജയുടെ പേരില്‍ ബെംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പോലീസ് അന്ന് കേസെടുത്തിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *