#news #Top Four

‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ഡിജിപിക്ക്. തനിക്കെതിരെ നടക്കുന്ന അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരോ ഡിജിപിയോ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്ന് എഡിജിപി കത്തയച്ചത്.

Also Read; ഇന്ന് അത്തം ; തൃപ്പൂണിത്തറയില്‍ ഇന്ന് അത്തച്ചമയം

അതേസമയം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. അജിത്കുമാര്‍ തുടരുന്നതില്‍ ഭൂരിഭാഗം അംഗങ്ങള്‍ക്കും എതിര്‍പ്പാണുള്ളത്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ആഭ്യന്തര വകുപ്പിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയും ചര്‍ച്ച ചെയ്യും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *