#Politics #Top Four

എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ നിസാരവത്ക്കരിച്ച് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയതിനെ നിസാരവത്ക്കരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വിഷയം അവസാനിപ്പിക്കുകയായിരുന്നു. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചക്ക് നേരെ ആഞ്ഞടിച്ചിരുന്നു

Also Read; കൂടിക്കാഴ്ച എന്തിനെന്ന് കേരളം അറിയണം, എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

Leave a comment

Your email address will not be published. Required fields are marked *