September 19, 2024
#kerala #Top Four

വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ; 11 ദിവസത്തിന് ശേഷം കുടിവെള്ള വിതരണം പുനസ്ഥാപിച്ചു

തിരുവനന്തപുരം: ഒടുവില്‍ പതിനൊന്ന് ദിവസത്തിന് ശേഷം വഞ്ചിയൂര്‍ ഗേള്‍സ് ഹോസ്റ്റലിലും വെള്ളമെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. വെള്ളമില്ലാതായതോടെ പണം നല്‍കിയാണ് ഇവര്‍ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. കോര്‍പ്പറേഷനില്‍ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റര്‍ വെളളത്തിന് 1400 രൂപ നല്‍കിയാണ് കുട്ടികള്‍ ഈ ദിവസങ്ങള്‍ തള്ളി നീക്കിയത്.

Also Read ; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

അതേസമയം തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിയില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും.

വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ വാദം. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടായെന്നാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. അഞ്ച് ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ മേല്‍നോട്ടക്കുറവ് ഉണ്ടായി. ജലവിതരണം നടത്തണമെന്ന് കോര്‍പ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ട്. വിശദ അന്വേഷണത്തിന് ടെക്‌നിക്കല്‍ മെമ്പറെ ചുമതലപ്പെടുത്താനാണ് നിര്‍ദേശം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *