ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, ആശുപത്രിയില്‍ തുടരും; അപകടത്തില്‍ പരിക്കേറ്റ എട്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. അപകടത്തില്‍ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്.
Also Read ; സീതാറാം യെച്ചൂരിക്ക് വിട ; മൃതദേഹം ഇന്ന് വൈകീട്ട് വസന്ത്കുഞ്ചിലെ വസതിയിലെത്തിക്കും
അതേസമയം, വാഹനപകടത്തില്‍ അന്തരിച്ച ജെന്‍സന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെന്‍സണും വിടവാങ്ങിയതിന്റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കിയാണ് യാത്രയാക്കിയത്. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു സംസ്‌കാരം നടന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..