January 22, 2025
#Politics #Top Four

ജാമ്യം ലഭിച്ചതിനു പിന്നാലെ രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് കെജ്രിവാള്‍ പറഞ്ഞു.

Also Read; നിപ സ്ഥിരീകരണം ; മലപ്പുറത്തെ യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും, പ്രദേശത്ത് അതീവ ജാഗ്രത

ജയിലായാലും വഴങ്ങരുതെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് കെജ്രിവാള്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തെക്കാള്‍ ഏകാധിപത്യപരമാണ് കേന്ദ്രം. എല്ലാവിധ പിന്തുണയ്ക്കും നന്ദി. എഎപിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്. താന്‍ രാജിവെക്കാതെ ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഒരോ വീടുകളിലും പോകുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും കെജ്രിവാള്‍ പറഞ്ഞു. എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. സിസോദിയയും മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനങ്ങളെ കാണുമെന്നും കെജ്രിവാള്‍ അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രണ്ടു ദിവസം മുമ്പാണ് അരവിന്ദ് കെജ്രിവാളിന് രജാമ്യം ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിയുന്ന കെജ്രിവാളിന് ഇഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കുന്നതിനു മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *