നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആരംഭിച്ച് ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരി 23 മുതല്‍ ഈ കേസില്‍ സുനി ജയിലിലാണ്. അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സുനി മുങ്ങാനും വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താനുമുള്ള സാധ്യത ഏറെയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടികാണിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..