കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന
ന്യൂഡല്‍ഹി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
Also Read ; നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു
നിലവില്‍ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി. കല്‍കാജി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. കെജ്‌രിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും തീരുമാനിച്ചു.അതേസമയം രാജിവെച്ചു കൊണ്ടുള്ള കത്ത് ഇന്ന് വൈകീട്ട് കെജ്രിവാള്‍ ഗവര്‍ണര്‍ക്ക് കൈമാറും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..