September 19, 2024
#kerala #Top Four

തൃശൂര്‍ പുലിക്കളി ; വിയ്യൂര്‍ ദേശം ഒന്നാമന്‍, കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനം

തൃശൂര്‍ : ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂര്‍ സ്വരാജ് റൗണ്ട് കീഴടക്കിയ പുലി സംഘത്തിലെ വിയ്യൂര്‍ യുവജന സംഘം ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുലിക്കൊട്ടിനും പുലി വേഷത്തിനുമാണ് വിയ്യൂര്‍ യുവജന സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കാനാട്ടുകര ദേശത്തിന് രണ്ടാംസ്ഥാനവും, സീതാറാം മില്‍ ദേശത്തിന് മൂന്നാംസ്ഥാനവും ലഭിച്ചു. ഓരോ വിഭാഗത്തില്‍ നിന്നും 51 പുലികള്‍ വീതമാണ് ഇത്തവണ ഇറങ്ങിയത്. ഏഴ് സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടില്‍ ചുവടുവെച്ചത്.

Also Read ; പള്‍സര്‍ സുനിയുടെ ജയില്‍മോചനം ഇനിയും നീളും ; രണ്ട് കേസില്‍ കൂടി ജാമ്യം ലഭിക്കണം

നിശ്ചലദൃശ്യത്തില്‍ കാനാട്ടുകരദേശം ഒന്നാംസ്ഥാനവും സീതാറാം മില്‍ദേശം രണ്ടാംസ്ഥാനവും നേടി. പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ് ഒന്നാംസ്ഥാനം. സീതാറാം മില്‍ രണ്ടാസ്ഥാനം നേടി. കാനാട്ടുകരദേശം മൂന്നാംസ്ഥാനവും നേടി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *