വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത് – പി ജയരാജന്‍
തിരുവനന്തപുരം: അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. അന്‍വര്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ഇതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തിനാണ് അന്‍വര്‍ തുടര്‍ച്ചയായ വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്നതെന്ന് ജയരാജന്‍ ചോദിച്ചു.
Also Read ; പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
അന്‍വര്‍ ചില പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്തുപറഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. തുടര്‍ന്ന് എ.ഡി.ജി.പി. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത്. ഇതിനൊന്നും സര്‍ക്കാരിന് സമയം കൊടുക്കാതെയുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത മറ്റുപല പരാതികളിലും അന്വേഷണം നടത്തി നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് വീണ്ടും വീണ്ടും വലതുപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ് അന്‍വര്‍, ജയരാജന്‍ വിമര്‍ശിച്ചു. എ.ഡി.ജി.പി. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കന്മാരെ കണ്ടതായുള്ള അന്‍വറിന്റെ ആരോപണത്തില്‍ തീര്‍ച്ചയായും അന്വേഷിക്കണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































