കേരളത്തില്‍ ഇത്രയും വികാരഭരിതമായ യാത്രയയപ്പ് ഉണ്ടായിട്ടുണ്ടാകില്ല : ടി സിദ്ദിഖ് എംഎല്‍എ

കോഴിക്കോട് : അര്‍ജുന് വിടചൊല്ലാനൊരുങ്ങി നില്‍ക്കുകയാണ് നാടും വീട്ടുക്കാരും. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായി 74 ദിവസങ്ങള്‍ക്കിപ്പുറമാണ് അര്‍ജുന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അതേസമയം ഇത്രയും വികാരഭരിതമായ യാത്രയയപ്പ് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ.ഒരു മൃതദേഹമാണെങ്കിലും അത് ആ കുടുംബത്തിനും പൊതുസമൂഹത്തിനും വിലപ്പെട്ടതാണ്. അത് കുടുംബത്തിന് എത്തിച്ചുകൊടുക്കാന്‍ അവസാനം വരെ ആ ദൗത്യനിര്‍വഹണത്തില്‍ വ്യാപൃതരാവുക എന്ന വലിയ ഗുണപാഠമാണ് ഉണ്ടായത്.
Also Read ; അര്‍ജുന് വിട ചൊല്ലാനൊരുങ്ങി നാട്…. അര്‍ജുനെ ഒരു നോക്ക് കാണാന്‍ എത്തിയത് ജനസാഗരം
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം എവിടെ വൈഷമ്യം ഉണ്ടോ ആ സന്ദര്‍ഭങ്ങളില്‍ ചേര്‍ന്നു നില്‍ക്കുക എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതും ഏകോപനം നടത്തിയതും ഇങ്ങനെയൊരു പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. മനാഫിനൊപ്പം പ്രാര്‍ഥനയോടെ അര്‍ജുനായി കാത്തിരുന്ന ജനപ്രതിനിധിയാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. കേരളത്തിന്റെ 141-ാമത്തെ എംഎല്‍എ എന്ന് പറയത്തക്ക രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്, ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..