അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ്
മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എയുടെ വീടിന് സുരക്ഷയൊരുക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അന്‍വര്‍, ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Also Read; സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരില്‍ അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന്
24 മണിക്കൂറും പോലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. എടവണ്ണ പോലീസ് സ്റ്റേഷനിലെ ഒരു എസ് ഐയെയും മൂന്നു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ ഗണ്‍മാന്‍ സുരക്ഷയ്ക്ക് പുറമെയാണ് പോലീസിന്റെ അധിക സുരക്ഷ. പി വി അന്‍വര്‍ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകീട്ട് നിലമ്പൂര്‍ ചന്തമുക്കില്‍നടക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































