അന്‍വര്‍ പരിധി വിട്ടു; പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം അറിയില്ല: വി അബ്ദുറഹിമാന്‍
തിരുവനന്തപുരം: പി വി അന്‍വര്‍ പരിധി വിട്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ല. മലപ്പുറത്തെ പോലീസിനെ കുറിച്ച് അന്‍വര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ഉന്നതപദവിയില്‍ ഇരിക്കുന്നയാളെ വെറുതെ പിടിച്ച് പുറത്താക്കാനാകില്ല. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി കാക്കി ട്രൗസര്‍ ഇട്ട ആര്‍ എസ് എസ് എസുകാരനെന്ന പരാമര്‍ശത്തോട് താന്‍ ട്രൗസര്‍ പൊക്കി നോക്കിയിട്ടില്ലെന്നായിരുന്നു അബ്ദുറഹിമാന്റെ മറുപടി. അന്‍വറിനേത് സമാനമായി കോണ്‍ഗ്രസ് വിട്ട് സി പിഎം സ്വതന്ത്രനായി മത്സരിച്ചു ജയിച്ചയാളാണ് അബ്ദുറഹിമാനും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..